ന്യൂദല്‍ഹി: ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറുന്നു. ഏകദേശം ഒരു ദശലക്ഷത്തിലധികം വരിക്കാരാണ് മോദിയുടെ യൂട്യൂബ് ചാനലിനെ ഫോളോ ചെയ്യുന്നത്.
‘പ്രധാനമന്ത്രിയോടുള്ള സാധാരണ ജനങ്ങളുടെ സ്നേഹവും വിശ്വാസവും ആരാധനയും തെളിയിക്കുന്ന മറ്റൊരു സാക്ഷ്യം കൂടിയാണിത്. മോദിജിയുടെ യൂട്യൂബ് ചാനലിന്റെ വരിക്കാര്‍ ഒരു ദശലക്ഷത്തിലധികമായിരിക്കുന്നു’- കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ട്വിറ്ററില്‍ കുറിച്ചു.
Another testimony of the common people’s love & affection for Hon’ble PM @narendramodi. Number of subscribers on his @YouTube channel has crossed the 1 million bar. pic.twitter.com/J2x8Go41cp
— Jagat Prakash Nadda (@JPNadda) July 30, 2018
വിവിധ റാലികളുടേയും പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റേയും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന പ്രധാനമന്ത്രി യൂട്യൂബ് ചാനലിന്റെ സ്ഥിരം സാന്നിധ്യമാണ്.
ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്ത്യക്കാരന് മോദിയാണ്. 43 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്കുള്ളത്. അതേസമയം തന്നെ ഫെയ്സ്ബുക്കിലും മോദിക്ക് 43 ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: