കാര്‍കൂന്തല്‍ അഴക്

തയ്യാറാക്കിയത്: വിനീത വേണാട്ട്
Wednesday 1 August 2018 1:03 am IST
അകാല നരയാണ് ഇപ്പോള്‍ മിക്കവരേയും അലട്ടുന്ന പ്രശ്‌നം. അതിന് പല പരിഹാരങ്ങളുമുണ്ട്. കെമിക്കലുകള്‍ അടങ്ങാത്ത നല്ല നാടന്‍ രീതികള്‍

ര കപ്പ് വീതം മൈലാഞ്ചി ഇല, നീല അമരി ഇല, ഒന്നര ടേബിള്‍ സ്പൂണ്‍ തേയില, പച്ച നെല്ലിക്ക  അരച്ചത് (അല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഒന്നര ടേബിള്‍സ്പൂണ്‍) എന്നിവ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് മുപ്പത് മിനിറ്റോളം തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ചെടുത്ത് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെയ്യുക.

മൂന്ന് ടേബിള്‍സ്പൂണ്‍ തേയില ഒരു കപ്പ് വെള്ളത്തില്‍ പത്തുമിനിറ്റോളം തിളപ്പിച്ച് വെള്ളം ഊറ്റിയെടുക്കുക. ഒരു കപ്പ് മൈലാഞ്ചിയില മൃദുവായി അരച്ചത്, തേയില വെള്ളത്തിലിട്ട് (തണുത്തശേഷം) നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണകൂടി ചേര്‍ത്ത് നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. മുടി കറുക്കും.

ഒരു കപ്പ് ആവണക്കെണ്ണയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് ഇരുപതു മിനിറ്റോളം തിളപ്പിക്കുക. നല്ലതുപോലെ തണുത്താല്‍ രണ്ട് ടേബിള്‍സ്പൂണ്‍ പനിനീര്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.  ബ്രഷ് ഉപയോഗിച്ച് മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക.  രാത്രി കിടക്കുംമുമ്പ് തലയില്‍ പുരട്ടി 'പ്ലാസ്റ്റിക് ക്യാപ്' അണിഞ്ഞ് കിടക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ത്രിഫലപ്പൊടി തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക. കീഴാര്‍നെല്ലി അരച്ചുപിഴിഞ്ഞ നീര് തലയില്‍ പുരട്ടി കുളിക്കുന്നതും ് നല്ലതാണ് .

കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം. 

കറിവേപ്പില അരച്ചു തലയില്‍ തേയ്ക്കുന്നതും  നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്.

മൈലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് ഗുണം ചെയ്യും. ഹെന്ന ചെയ്യുന്നതും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്.

മൈലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മൈലാഞ്ചിപ്പൊടിയോ ഇതിന് ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേയ്ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ചീരയുടെ നീര് തലയില്‍ തേയ്ക്കാന്‍ നല്ലതാണ്. ചുവന്ന ചീരയാണ് ഏറ്റവും നല്ലത്. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.

നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ് കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്ക്കുന്നതുമെല്ലാം നല്ലതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.