തൃശൂര്‍: സ്കൂളുകളിലെ ഗുരുവന്ദനത്തിനെതിരെ റെഡ്-ജിഹാദി പോര്‍വിളി. ചേര്‍പ്പ് സി.എന്‍.എന്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ഗുരുവന്ദനത്തിനെതിരെയാണ് മുസ്ലീം തീവ്രവാദി സംഘടനകളും സിപിഎമ്മും പോര്‍വിളിയുമായി രംഗത്ത് വന്നത്. എസ്ഡിപിഐയാണ് വിവാദത്തിന് തുടക്കമിട്ടത്. മുസ്ലീം കുട്ടികളെ ഗുരുവന്ദനം പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു പ്രതിഷേധം. സ്കൂളിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി. എന്നാല്‍ എസ്ഡിപിഐയും സിപിഎമ്മും നുണപ്രചാരണം നടത്തുകയാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഒരു കുട്ടിയേയും നിര്‍ബന്ധിച്ച് പരിപാടിയില്‍ പങ്കെടുപ്പിച്ചിട്ടില്ല. പിടിഎ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് പരിപാടി നടത്തിയതും.
അതേസമയം സ്കൂളിനെതിരെ എസ്ഡിപിഐയും സിപിഎമ്മും നടത്തുന്ന ദുഷ്പ്രചരണത്തില്‍ പ്രദേശവാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അധ്യാപകന്റെ കൈ വെട്ടിയവരും അധ്യാപികയ്ക്ക് കുഴിമാടമൊരുക്കിയവരുമാണ് ഗുരുവന്ദനം പോലെ മഹത്തായ ചടങ്ങുകള്‍ക്കെതിരെ രംഗത്ത് വരുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കി നാട്ടില്‍ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: