ന്യൂദല്‍ഹി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ട യുവാവിനെ സഹായിക്കാന്‍ സമയോചിത നടപടി സ്വീകരിക്കാന്‍ യുഎസ് നയതന്ത്ര പ്രതിനിധി നവ്തേജ് സര്ണയോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ദേവ്താ രവി തേജ എന്ന യുവാവ് സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് നടപടി.
ആഗസ്റ്റ് മധ്യത്തോടെ വിവാഹം നിശ്ചയിച്ചിരിക്കുന്ന യുവാവിന്റെ പാസ്പോര്‍ട്ട് യുഎസില്‍ വച്ചു നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തന്റെ പാസ്പോര്‍ട്ട് യുഎസില്‍ വച്ച് നഷ്ടപ്പെട്ടെന്നും നാട്ടിലെത്താന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ട് ദേവ്താ രവി തേജ സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. തന്റെ വിവാഹം ആഗസ്റ്റ് 13-15 തീയതികളിലായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ആഗസ്റ്റ് 10ന് യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കേണ്ടതാണെന്നും ട്വീറ്റില്‍ പറയുന്നു.
യുവാവിന് ഇന്ത്യയിലെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണന്ന് അംബാസിഡറോട് ആവശ്യപ്പെട്ട സുഷമ സ്വരാജ് ദേവ്താ രവി തേജയോട് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കൃത്യ സമയത്ത് ഇന്ത്യയിലെത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: