ഓണത്തിന് മുമ്പ് റേഷന്‍കാര്‍ഡ് നല്‍കണം

Wednesday 1 August 2018 1:23 am IST
റേഷന്‍ പോര്‍ട്ടബിലിറ്റി അട്ടിമറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. തൂക്കത്തിലെ തട്ടിപ്പ് തടയുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഇ-പോസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കണം. റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് മുതല്‍ അക്ഷയവഴി സ്വീകരിക്കുക.

കോട്ടയം:  പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ക്ക് ഓണത്തിന് മുമ്പ് കാര്‍ഡ് നല്‍കണമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  സംസ്ഥാനത്ത്് പുതിയ റേഷന്‍കാര്‍ഡിനായി ഏഴുലക്ഷത്തിലേറെ അപേക്ഷകരാണ് നിലവിലുള്ളത്. അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വാങ്ങിവെച്ചതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഏതുകടകളില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയെങ്കിലും പല കടയുടമകളും വിമുഖതകാട്ടുകയാണ്. 

റേഷന്‍ പോര്‍ട്ടബിലിറ്റി അട്ടിമറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. തൂക്കത്തിലെ തട്ടിപ്പ് തടയുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഇ-പോസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കണം. റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് മുതല്‍ അക്ഷയവഴി സ്വീകരിക്കുക. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ: ജി. രാമന്‍ നായര്‍, ചെയര്‍മാന്‍ ബേബിച്ചന്‍ മുക്കാടന്‍, ജനറല്‍ സെക്രട്ടറി എസ്. രഘുനാഥന്‍ നായര്‍, ജൂലി സുരേഷ്, സെക്രട്ടറി ലേഖാ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.