ന്യൂദല്‍ഹി: ഏഷ്യാഡിനുളള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ കോച്ചിങ്ങ് ക്യാമ്പ് ഇന്ന് ബെംഗളൂരുവിലെ സായ് സെന്ററില്‍ ആരംഭിക്കും. പതിനൊന്ന് ദിവസമാണ് പരിശീലനം.
ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനെട്ട് കളിക്കാര്‍ക്ക് പുറമെ ഏഴ്സ് റിസര്‍വ് കളിക്കാരും ക്യാമ്പില്‍ പങ്കെടുക്കും.
ഏഷ്യാഡ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പൂള് എ യില്‍ മത്സരിക്കും. ദക്ഷിണ കൊറിയ, ജപ്പാന്, ശ്രീലങ്ക, ഹോങ്കോങ്, ഇന്തോനേഷ്യ എന്നിവയാണ് ഈ ഗ്രൂപ്പില്‍ മത്സരിക്കുന്ന മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: