ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാക്കിസ്ഥാന് ടീം മത്സരിക്കുന്നകാര്യം അനിശ്ചിതത്വത്തില്‍. ആറുമാസമായി ദിനബത്ത നല്‍കാത്തതിന്റെ പേരില്‍ പിന്മാറുമെന്ന കളിക്കാരുടെ ഭീഷണിയെ തുടര്‍ന്നാണിത്.
പാക്ക് ഹോക്കി ബോര്‍ഡ് ആറുമാസമായി കളിക്കാര്‍ക്ക് ദിനബത്ത നല്‍കിയിട്ട്. ആരോ കളിക്കാര്‍ക്കും എട്ട് ലക്ഷം രൂപ വീതാണ് നല്‍കാനുളളത്. ഈ കുടിശിക കിട്ടിയിലെങ്കില്‍ ഏഷ്യാഡിനായി ഇന്തോനേഷ്യയിലേക്ക്് പോകണ്ടെന്നാണ് കളിക്കാരുടെ തീരുമാനം. ഈമാസം 12 നാണ് പാക്കിസ്ഥാന് ടീം ഇന്തോനേഷയിലേക്ക് പോകുക. പത്താം തീയതി വരെ കാക്കും. അതിനുശേഷമേ ഏഷ്യാഡില്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കൂയെന്ന് പാക്കിസ്ഥാന് ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന് സീനിയര്‍ പറഞ്ഞു.
ഇന്തോനേഷ്യയില്‍ ഈമാസം 18 മുതല്‍ സ്പെറ്റംബര്‍ രണ്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: