വനിതാ ഹോക്കി ലോകകപ്പ്: മൂന്നടിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

Wednesday 1 August 2018 8:01 am IST
അയര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലന്‍ഡ് ജയിച്ചിരുന്നു.

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്ലേ ഓഫില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ലാല്‍റെംസിയാമി(9), നേഹ ഗോയല്‍(45), വന്ദന കതാരിയ(55) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യ പ്രതിരോധിച്ചു.

അയര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലന്‍ഡ് ജയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.