ഇമ്രാന്‍ ഖാന് തുര്‍ക്കിയുടെ അഭിനന്ദനം

Wednesday 1 August 2018 8:16 am IST
ഇമ്രാന്റെ നേതൃപാടവം ഇസ്ലാമിക് ലോകത്തിന് ഉദാഹരണമാണെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞതായി അങ്കാറയിലെ പാക് എംബസി ട്വീറ്റ് ചെയ്തു. സംസാരം എത്രസമയം നീണ്ടുനിന്നെന്ന കാര്യം എംബസി വെളിപ്പെടുത്തിയിട്ടില്ല.

അങ്കാറ: പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെഹ്രിക് ഇ ഇന്‍സാഫ്(പിടിഐ) തെരഞ്ഞെടുക്കപ്പെട്ടതില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗാന്‍. ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിച്ചാണ് ഏര്‍ദോഗാന്‍ അഭിനന്ദനം അറിയിച്ചത്. 

ഇമ്രാന്റെ നേതൃപാടവം ഇസ്ലാമിക് ലോകത്തിന് ഉദാഹരണമാണെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞതായി അങ്കാറയിലെ പാക് എംബസി ട്വീറ്റ് ചെയ്തു. സംസാരം എത്രസമയം നീണ്ടുനിന്നെന്ന കാര്യം എംബസി വെളിപ്പെടുത്തിയിട്ടില്ല. 

പാക് പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11-ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇമ്രാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.