ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയെ നടന് രജനീകാന്ത് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് രജനീകാന്ത് കരുണാനിധിയെ സന്ദര്‍ശിച്ചത്.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കുന്നതിനായാണ് ഞാന്‍ ആശുപത്രിയില്‍ വന്നത്. അദ്ദേഹം ഉറങ്ങുകയായിരുന്നുവെന്നും അതിവേഗം സുഖം പ്രാപിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുമെന്നും രജനി പറഞ്ഞു.
ജൂലൈ 28നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: