നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Wednesday 1 August 2018 10:21 am IST
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെ ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ഗതാഗത തടസം ഉണ്ടായി. ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.

കൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനും ഇടപ്പള്ളിക്കുമിടയില്‍ നവീകരണം നടക്കുന്നതിനാല്‍ വ്യാഴാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കനത്ത മഴയില്‍ പലയിടത്തും ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുന്നതിനിടെയാണ് അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഗുരുവായൂരില്‍നിന്ന് രാത്രി 9.25ന് പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ എക്സ്‌പ്രസ് (16128) 11.25നാണ് പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസ് (16348) ആലുവയില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത എക്സ്‌പ്രസ് (16344), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603) എന്നിവ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകള്‍ക്കിടയില്‍ അരമണിക്കൂര്‍ പിടിച്ചിടും.

പുണെ-എറണാകുളം പ്രതിവാര എക്സ്‌പ്രസ് (22150) കളമശ്ശേരി, -ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടര മണിക്കൂറും പട്ന-എറണാകുളം പ്രതിവാര എക്സ്‌പ്രസ് (16360) കളമശ്ശേരിയില്‍ ഒന്നര മണിക്കൂറിലേറെയും പിടിച്ചിടും. ഹൂബ്ലി-കൊച്ചുവേളി എക്സ്‌പ്രസ് (12777) ചാലക്കുടി സ്റ്റേഷനില്‍ 45 മിനിറ്റ് പിടിച്ചിടും. 

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെ ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ഗതാഗത തടസം ഉണ്ടായി. ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മംഗളൂരു - തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ് കടന്നു വരുന്നതിന് അല്‍പം മുമ്പാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഗതാഗതം പുന:രാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

അപകടത്തെ തുടര്‍ന്ന് ബംഗളൂരു കൊച്ചുവേളി എക്‌സ്‌പ്രസ് ഒന്നര മണിക്കൂറം ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ഒരു മണിക്കൂറും വൈകിയോടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.