ജലാലാബാദില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

Wednesday 1 August 2018 11:13 am IST
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനിടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഫാറായില്‍ ബസില്‍ ബോംബ്‌പൊട്ടി 11 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ യോഗം നടക്കുന്‌പോഴാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. 

പ്രവേശന കവാടത്തില്‍ ചാവേര്‍ ഭടന്‍ കാര്‍ബോംബ് സ്‌ഫോടനവും നടത്തി. ഭീകരരെ സുരക്ഷാസേന പിന്നീട് വധിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായി തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനിടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഫാറായില്‍ ബസില്‍ ബോംബ്‌പൊട്ടി 11 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.