110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട് മൂന്ന് വയസുകാരി

Wednesday 1 August 2018 11:43 am IST
കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ നടന്നുവരികയാണ്. ഏഴ് അടി കൂടുതല്‍ ഇനി കുഴിക്കണം. കുട്ടി കൂടുതല്‍ താഴ്ച്ചയിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഓക്സിജന്‍ കിറ്റും കുട്ടിയുടെ സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും രക്ഷാസംഘം ഒരുക്കിയിട്ടുണ്ട്.

ബീഹാര്‍ : 110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ബീഹാറിലെ മുന്‍ഗര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാന്‍ ഇനിയും നാലു മണിക്കൂറെടുക്കുമെന്ന സംസ്ഥാന ദുരന്തനിവാരണ ഫണ്ട് (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ നടന്നുവരികയാണ്. ഏഴ് അടി കൂടുതല്‍ ഇനി കുഴിക്കണം. കുട്ടി കൂടുതല്‍ താഴ്ച്ചയിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഓക്സിജന്‍ കിറ്റും കുട്ടിയുടെ സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും രക്ഷാസംഘം ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.