തിരുവനന്തപുരം: മലമ്പുഴ അണക്കെട്ട് തുറന്നു. നാല് വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറന്നത്. മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് ഷട്ടറുകള്‍ തുറന്നത്.
ജലനിരപ്പ് 114 മീറ്ററായപ്പോള്‍ തന്നെ മൂന്ന് തവണ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ മൂന്ന് സെന്റീമീറ്റര്‍ മാത്രമാണ് തുറന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ മുക്കൈപുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദുരന്ത നിവാരണ സേനയും മലമ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: