'മീശ' നോവലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Wednesday 1 August 2018 12:08 pm IST
ദല്‍ഹി മലയാളിയായ രാധാകൃഷ്ണന്‍ വണെരിക്കലാണ് മീശയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായും നോവലില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ന്യൂദല്‍ഹി: എസ്. ഹരീഷ് എഴുതിയ ഏറെ വിവാദമായ 'മീശ' എന്ന നോവല്‍ ഡിസി ബുക്‌സ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കേ നോവല്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണമെന്നും ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെടും.

ദല്‍ഹി മലയാളിയായ രാധാകൃഷ്ണന്‍ വണെരിക്കലാണ് മീശയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായും നോവലില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 

മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികള്‍ പിടിച്ചെടുക്കുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയുകയും ചെയ്യണം. സമൂഹത്തിന്റെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സൃഷ്ടികള്‍ തടയുന്നതിന് ഉള്ള മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മീശയ്ക്കെതിരെ വിവാദങ്ങള്‍ സജീവമായിരിക്കേ നോവല്‍ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.പുസ്തകത്തിന്റെ കവര്‍ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.