ഫെയ്‌സ്ബുക്ക് ലൈവിലൂടെ യുവാവ് തൂങ്ങിമരിച്ചു; ദുരൂഹതയെന്ന് നാട്ടുകാര്‍

Wednesday 1 August 2018 12:34 pm IST

ഗുരുഗ്രാം: ഭാര്യയുമായുണ്ടായ വഴക്കിനു പിന്നാലെ ആത്മഹത്യ ചെയത യുവാവ് തന്റെ അവസാന നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള പട്ടൗഡി  സ്വദേശിയായ അമിത് ചൗഹാനാണ് ആത്മഹത്യ ഫെയ്‌സ് ബുക്കില്‍ ലൈവിലിട്ടത്. 28കാരനായ അമിത് ഭാര്യ പ്രീതിയുമായി വഴക്കിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ തന്റെ രണ്ട് കുട്ടികളുമായി തിങ്കഴാഴ്ച സ്വന്തം വീട്ടിലേക്ക് പോയി. ഇതിന് ശേഷമാണ് അമിത് ആത്മഹത്യ ചെയ്തത്. 

15 മിനിറ്റിനിടെ 2 വീഡിയോയാണ് അമിത് പോസ്റ്റ് ചെയതത്.  ആദ്യ വീഡിയോയില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്നും, സുഹൃത്തുക്കളോട് ഇത് ഷെയര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. രണ്ടാമത്തെ വീഡിയോയിലാണ് ഇയാള്‍ മുറിയിവെ സീലിങ് ഫാനില്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്ളത്. നിരവധി ആളുകള്‍ കണ്ട വീഡിയോ അന്‍പതിലധികം പേര്‍ ഷെയര്‍ ചെയ്തു.

അമിത്തിന്റെ മാതാപിതാക്കള്‍ സഹോദരനൊപ്പം മാനേശ്വറിലെ  എന്‍.എസ്.ജി ക്യാംപസിലാണ് താമസം. കഴിഞ്ഞ കുറച്ച് നാളുകളായി അമിത് ചൗഹാന്‍ റോത്തക്കിലെ പി.ജി.ഐ.എം.എസ്. ആശുപത്രിയില്‍ മാനസിക ആരോഗ്യത്തിന് ചികിത്സയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.  ഇയാള്‍ ആത്മഹത്യ ചെയ്ത സംഭവം പോലീസില്‍ അറിയിക്കാതെ തന്നെ ബന്ധുക്കള്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയതാണ് നാട്ടുകാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചത്. എന്നാല്‍ ഫെയ്‌സ് ബുക്കില്‍ ഇയാളുടെ ആത്മഹത്യ ലൈവായി കണ്ട പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ആരായുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ തന്നെ മൃതദേഹം സംസ്‌ക്കരിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.