ശബരിമല: സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി

Wednesday 1 August 2018 12:29 pm IST
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി കെ. രാമമൂര്‍ത്തി നിലപാട് വ്യക്തമാക്കിയത്.

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി. നിലവിലെ ആചാരങ്ങള്‍ അതേപടി തുടരണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും സുപ്രീംകോടതിയെ അറിയിച്ചു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി കെ. രാമമൂര്‍ത്തി നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ മതപരമായ ആചാരങ്ങളില്‍ ഇടപെടരുത്. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണം. ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേല്‍ സവിശേഷമാണ് ശബരിമലയിലെ ആചാരം. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂര്‍ത്തി കോടതിയെ അറിയിച്ചു.

നേരത്തെ മറ്റൊരു അമിക്കസ് ക്യൂറിയായ രജുരാമചന്ദ്രന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. കേസില്‍ അമിക്കസ് ക്യൂറിയുടെ വാദം പൂര്‍ത്തിയായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.