ഞാന്‍ രാമായണ വായന മുടക്കാറില്ല: ടി. പത്മനാഭന്‍

Wednesday 1 August 2018 12:42 pm IST
''അധ്യാത്മരാമായണം എന്റെ വായനയുടെ ഊര്‍ജമാണ്. കര്‍ക്കടകം ഒന്നു മുതല്‍ അവസാനം വരെ അദ്ധ്യാത്മരാമായണം മുടങ്ങാതെ വായിച്ച് ഞാന്‍ പൂര്‍ത്തിയാക്കും. ഈ ദിവസങ്ങളില്‍ വല്ല യാത്രകളുമുണ്ടെങ്കില്‍ രാമായണം ഞാന്‍ കൈയില്‍ കരുതും. ഒരു മുടക്കവും ഇതിനു വരുത്തില്ല.

കൊച്ചി: കഥാകൃത്ത് ടി. പത്മനാഭന്‍ രാമായണ വായന മുടക്കാറില്ല. കര്‍ക്കടമാസത്തില്‍ എങ്ങോട്ടെങ്കിലും യാത്രയുണ്ടായാല്‍ രാമായണം കൈയില്‍ കരുതും, അതും 1969 ജൂണ്‍ രണ്ടിന് എറണാകുളത്തുനിന്ന് 10 രൂപ കൊടുത്ത് വാങ്ങിയ രാമായണം. 

''അധ്യാത്മരാമായണം എന്റെ വായനയുടെ ഊര്‍ജമാണ്. കര്‍ക്കടകം ഒന്നു മുതല്‍ അവസാനം വരെ അദ്ധ്യാത്മരാമായണം മുടങ്ങാതെ വായിച്ച് ഞാന്‍ പൂര്‍ത്തിയാക്കും. ഈ ദിവസങ്ങളില്‍ വല്ല യാത്രകളുമുണ്ടെങ്കില്‍ രാമായണം ഞാന്‍ കൈയില്‍ കരുതും. ഒരു മുടക്കവും ഇതിനു വരുത്തില്ല. 

എറണാകുളത്തു നിന്ന് 1969 ജൂണ്‍ രണ്ടാം തീയതി 10 രൂപ കൊടുത്ത് വാങ്ങിയ അദ്ധ്യാത്മ രാമായണം എന്റെ വായനയുടെ ഊര്‍ജ്ജമാണ്. ഈ കാലത്തിനിടയില്‍ രാമായണവായന എന്ന പതിവിന് ഒരു മുടക്കവും വരുത്തിയിട്ടില്ല,''- പത്മനാഭന്‍ പറയുന്നു. 

ജന്മഭൂമിയുടെ 2017 ലെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച, ടി. പത്മനാഭനുമായി സുകുമാരന്‍ പെരിയച്ചൂര്‍ നടത്തിയ സുദീര്‍ഘ സംഭാഷണം വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക...

കഥാപത്മനാഭം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.