ഓറഞ്ച് തിന്നോളൂ; തൊലി കളയാന്‍ വരട്ടെ

Wednesday 1 August 2018 2:42 pm IST
ഇനി ഓറഞ്ച് തൊലി കളയാന്‍ വരട്ടെ ഓറഞ്ച് പോലെ തന്നെ ഓറഞ്ച് തൊലിയും വളരെ നല്ലതാണ്, പ്രത്യേകിച്ച് നമ്മുടെ മുഖ സൗന്ദര്യത്തിന്. ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ഓറഞ്ച് ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് കഴിച്ചു കഴിഞ്ഞാല്‍ തൊലി നമ്മള്‍ കളയാറാണ് പതിവ് .എന്നാല്‍ ഇനി ഓറഞ്ച് തൊലി കളയാന്‍ വരട്ടെ ഓറഞ്ച് പോലെ തന്നെ ഓറഞ്ച് തൊലിയും വളരെ നല്ലതാണ്, പ്രത്യേകിച്ച് നമ്മുടെ മുഖ സൗന്ദര്യത്തിന്. ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ക്യാന്‍സര്‍ തടയാന്‍ ഓറഞ്ചിന്റെ തൊലിയ്ക്ക് സാധിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ചിന്റെ തൊലി. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി.  

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ കാരണമാകുന്നു.  ഓറഞ്ചിന്റെ തൊലി മാത്രമല്ല ഓറഞ്ചും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ദഹനം എളുപ്പമാക്കാന്‍ ഓറഞ്ചിന്റെ തൊലി ഏറെ നല്ലതാണ്. ഓറഞ്ച് തൊലിയിലെ സിട്രസ് കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇതുവഴി ദഹനം എളുപ്പമാകും. വയറിലെ പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.  മലവിസര്‍ജനം കൃത്യമായി നടത്താന്‍ സഹായിക്കും. 

അസിഡിറ്റി ഉള്ളവര്‍ക്കും വയറിലെ എരിച്ചിലിനും ഓറഞ്ച് തൊലി നല്ല മരുന്നാണ്. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് തൊലി നല്ലതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഇവ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിവുള്ളതാണ്. പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഓറഞ്ച് കഴിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഓറഞ്ചിന്റെ തൊലി സഹായിക്കും. 

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ ഓറഞ്ച് കഴിക്കുന്നത് ഗുണം ചെയ്യും. കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ച്. പല്ലിന് കൂടുതല്‍ തിളക്കം കിട്ടാന്‍ ഓറഞ്ചിന്റെ തൊലി പൗഡര്‍ രൂപത്തില്‍ പൊടിച്ച് ദിവസവും രാവിലെ പല്ല് തേയ്ക്കുക. പല്ലിന് കൂടുതല്‍ തിളക്കവും ബലവും കിട്ടാന്‍ ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാം...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.