റിപ്പോ നിരക്ക് കാല്‍ ശതമാനം കൂട്ടി

Wednesday 1 August 2018 2:54 pm IST

ന്യൂദല്‍ഹി: റിപ്പോ നിരക്ക് കാല്‍ ശതമാനം കൂടി 6.50 ശതമാനമായി. ഇതോടെ പലിശ നിരക്കില്‍ നേരിയ തോതില്‍ വര്‍ധനയുണ്ടാകും. പണപ്പെരുപ്പം ഉയരുന്നതിനെ തുടര്‍ന്നാണ് റിപ്പോ നിരക്ക് കൂട്ടിയത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലു വര്‍ഷത്തിന് ശേഷം  കഴിഞ്ഞ ജൂണിലാണ് ആദ്യമായി റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയത്. പിന്നീട് ഇപ്പോഴാണ് നിരക്ക് ഉയര്‍ത്തുന്നത്. 

റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനമാണ്. സിആര്‍‌ആര്‍ നിരക്ക് നാല് ശതമാനത്തിലും എസ്‌എല്‍ ആര്‍ 19.5 ശതമാനത്തിലും തുടരും. ആര്‍‌ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. കഴിഞ്ഞ ജൂണില്‍ പണപ്പെരുപ്പം 5.77 ശതമാനമായി ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലയിരുത്തി. 

അസംസ്ക്രത എണ്ണവില തല്‍ക്കാലാം താഴ്ന്നെങ്കിലും ബാരലിന് 70 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.