ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം

Wednesday 1 August 2018 4:49 pm IST

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനം. വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിലാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.

കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നു. ഇതിനെ തുടര്‍ന്ന് ക്ലാസുകള്‍ മുടങ്ങിയിട്ടുണ്ട്. ഇതിന് പരിഹാരമെന്ന രീതിയിലാണ് പരീക്ഷാ തിയതി മാറ്റാന്‍ തീരുമാനിച്ചത്. സാധാരണ ഗതിയില്‍ മാര്‍ച്ച് ആദ്യവാരമാണ് എസ്എസ്എല്‍സി പരീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.