പീഡനം തുറന്നു പറഞ്ഞ് പെണ്‍കുട്ടി; മാനവവാദക്കാരുടെ തനിനിറം പുറത്ത്; രജീഷ് പോളും രൂപേഷ് കുമാറും കുടുങ്ങും

Thursday 2 August 2018 2:30 am IST
"രജീഷ് പോൾ "

കൊച്ചി; മതേതരത്വവും മാനവവാദവും പറഞ്ഞു നടക്കുന്ന പല മാവോയിസ്റ്റുകളും  സാമൂഹ്യ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഇതിന്റെ മറവില്‍ സ്ത്രീപീഡനങ്ങളാണ് നടത്തുന്നതെന്ന് വെളിവാകുന്നു.

ആക്ടിവിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരുമായ രൂപേഷ് കുമാര്‍, രജീഷ് പോള്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റുകള്‍. രജീഷിനെതിരെ  ലൈംഗിക പീഡനങ്ങള്‍ക്ക് പോക്‌സോ പ്രകാരം കേസ് എടുത്ത് അറസ്റ്റു ചെയ്യാന്‍ ഫേസ് ബുക്ക് പോസ്റ്റുകള്‍ ധാരാളം മതിയാകും. മനുഷ്യാവകാശം, മാനവികത, ദളത് ആക്ടിവിസം, സ്ത്രീ പുരുഷ തുല്യത,  തുടങ്ങിയ പേരുകളുടെ മറവില്‍ ഇവര്‍  പെണ്‍കുട്ടികളെ വേട്ടയാടുകയായിരുന്നുവെന്നാണ് ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് തെളിയുന്നത്. മാവോയിസ്റ്റ് ദമ്പതികളുടെ മകളാണ് കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനായ രജീഷ് പോളിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇയാള്‍ പതിനാറാം വയസില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും  കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ  ചൂഷണം ചെയ്തതെന്നും ചിത്രങ്ങള്‍ ഫേസ്ബുക്കിലിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. അന്ന് 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.  അത്മഹത്യയെക്കുറിച്ചു  പോലും അന്ന് ചിന്തിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി കുറിച്ചു.

വീട്ടില്‍ അന്ന്  നിരന്തരം ഉണ്ടായിരുന്ന പൊലീസ് റെയ്ഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ  കാണുന്നത്.  മാവോയെ മനസിലാക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അന്ന്അയാള്‍ക്ക് എന്റെ മനസില്‍. അക്കാലത്ത്  കമ്മ്യൂണിസത്തെക്കുറിച്ച്  പഠിക്കേണ്ട ആവശ്യമുണ്ട് എന്ന് അയാള്‍ എന്നും പറയുമായിരുന്നു. ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും ഞാന്‍ രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. 

അയാള്‍ക്ക് ഒരു പെണ്‍കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാന്‍ കഴിയില്ലയെന്നാണ് സുഹൃത്ത് അപര്‍ണ്ണ പറഞ്ഞത്.അയാളുടെ പൊയ്മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണ്. പെണ്‍കുട്ടി  കുറിച്ചു.

ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകയാണ് ഗുരുതരാരോപണം ഉന്നയിച്ചത്. സ്റ്റെര്‍ലൈറ്റ് പ്രശ്നങ്ങള്‍ക്ക് ശേഷമുള്ള തൂത്തുക്കുടി ജീവിതം കവര്‍ ചെയ്യാന്‍  രൂപേഷ് കുമാറിനൊപ്പമായിരുന്നു  യാത്ര.  ജീവിതത്തില്‍ ഇത്രയധികം പേടിച്ച് ഒരു യാത്ര ഞാന്‍ ചെയ്തിട്ടുണ്ടാവില്ല.അവര്‍ തുറന്നടിച്ചു.ഫോട്ടോ കണ്ടിട്ടാണ് തന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഉറപ്പിച്ചതെന്നു പറഞ്ഞ രൂപേഷ് വളരെ മോശമായി പെരുമാറിയതായും അവര്‍ പറഞ്ഞു. രാത്രിയില്‍ മറ്റാവശ്യങ്ങള്‍ക്കായി ഇയാള്‍ ശ്രമിച്ചു.   

ഇത്തരക്കാര്‍ പൊതുവേദികളില്‍ സ്ത്രീകളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും  അവസരം കിട്ടുമ്പോള്‍ കടന്നാക്രമിക്കുകയും ചെയ്യും. അവര്‍ കുറിച്ചു. അമാനവ സംഗമം നടത്തിയ ഇവര്‍ക്കെതിരെ നിരവധി ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍ അതിരൂക്ഷമായ വിമര്‍ശനവും പരിഹാസങ്ങളും ഉന്നയിച്ചിട്ടുമുണ്ട്. മാവോയിസ്റ്റ് ദമ്പതികളുടെ മകളുടെ ആരോപണത്തെത്തുടര്‍ടന്ന് േപാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രത്യേക ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.