സോളാര്‍ കേസ്: സാക്ഷിയായി ഉമ്മന്‍ചാണ്ടി നാളെ കോടതിയില്‍ ഹാജരാകും

Thursday 2 August 2018 2:32 am IST

കൊല്ലം: സോളാര്‍ കേസില്‍ വ്യാജരേഖകള്‍ ചമച്ച് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയെന്ന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ സാക്ഷിയായി കൊട്ടാരക്കര ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാകും. 

ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി നാല് പേജുകള്‍കൂടി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സരിതയുടെ കൈപ്പടയില്‍ എഴുതി ചേര്‍ത്ത് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുകയായിരുന്നു എന്നാണ് കേസ്.സോളാര്‍ വഞ്ചനാകേസില്‍ പത്തനംതിട്ട ജയിലിലായിരിക്കെ 21 പേജുള്ള ഒരു കത്ത് ഗണേഷ്‌കുമാറിന്റെ പിഎ പ്രദീപ് കുമാറിനെ ഏല്‍പ്പിക്കണമെന്ന് സരിത നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പ്രദീപ്കുമാര്‍ കത്തുമായി വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് പോയി ഗണേഷ്‌കുമാറിന്റെ ബന്ധുവിനെ കത്ത് ഏല്‍പ്പിക്കുകയായിരുന്നു. 21 പേജുള്ള കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഇല്ലായിരുന്നു എന്ന് അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍  കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 എന്നാല്‍ തുടര്‍ന്ന് കമ്മീഷന്റെ കണ്ടെത്തലുകളിലും നിഗമനങ്ങളും ഉമ്മന്‍ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ടാക്കി എന്നാരോപിച്ചുകൊണ്ടാണ് മുന്‍ ജില്ലാ സര്‍ക്കാര്‍ വക്കീല്‍  സുധീര്‍ജേക്കബ,് അഭിഭാഷകനായ ജോളി അലക്‌സ് മുഖേന കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.