ഗുരുപാദ പൂജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷന്‍

Thursday 2 August 2018 2:37 am IST

തിരുവനന്തപുരം: തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിനികള്‍ പാദ പൂജ നടത്തിയതിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. തൃശ്ശൂരില്‍ വിദ്യാര്‍ഥിനികളെ കൊണ്ട് നിര്‍ബന്ധിത പാദ പൂജ നടത്തി എന്നാരോപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

ഡിപി ഐ, ഡിഡിഇ,  സി.എന്‍.എന്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.