കൊട്ടിയൂര്‍പീഡനം വിഷയമായ കോളജ് മാഗസിന് ഫണ്ട് നിഷേധിച്ചു

Thursday 2 August 2018 2:38 am IST

പുല്‍പ്പള്ളി: കൊട്ടിയൂര്‍ പീഡനക്കേസ്സില്‍ ജയിലില്‍ കഴിയുന്ന പാതിരിയെ  പരാമര്‍ശിച്ചതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ മാഗസിന്‍ ഫണ്ട് നിഷേധിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ മാഗസിനാണ് ഫണ്ട് നിഷേധിച്ചത്.

പഴശ്ശിരാജാ കോളേജ് മാഗസിന് ഫണ്ട് നിഷേധിക്കുന്നത് വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി. സുജ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള ഇടമാണ് കോളേജ് മാഗസിന്‍. ഫണ്ട് നിഷേധിക്കുന്ന നിലപാട് തിരുത്താന്‍ അധികൃതര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ കര്‍ശന നടപടികളുമായി മുന്‍പോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപതയുടെ കീഴിലാണ് പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ്. ഷാഹുല്‍ ഹമീദ് എഡിറ്ററായ 2018 ലെ 'വയറ്റാട്ടി' എന്ന പുതിയ മാഗസിനിലെ കവിതയിലെ പള്ളീലച്ചന്‍ കുട്ടീടച്ഛനായപ്പോള്‍ ദൈവം പോലും ഡിഎന്‍എ ടെസ്റ്റില്‍ അഭയം തേടീ... എന്ന വരിയാണ് വിവാദമായത്.പള്ളീലച്ചന്‍ എന്ന വാക്ക് മാറ്റിയെങ്കില്‍ മാത്രമേ ഫണ്ട് അനുവദിക്കൂവെന്ന് മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.