ജിഎസ്ടി പ്രാക്ടീഷണേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം

Thursday 2 August 2018 2:37 am IST

കോട്ടയം: ജിഎസ്ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ രണ്ടാം സംസ്ഥാന സമ്മേളനം 3നും 4നും കുമരകത്ത്. 3ന് ഉച്ചകഴിഞ്ഞ് സംസ്ഥാന ജോ. സെക്രട്ടറി മധുസൂദനന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് രാഘവന്‍ നായര്‍ അധ്യക്ഷനാകും. സംസ്ഥാന ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.നാസുര്‍ദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് കോട്ടയം ഇന്റലിജന്‍സ് മേധാവി ആര്‍. അരുണ്‍ സംസാരിക്കും. വൈകിട്ട് 6ന് ബാബു സെബാസ്റ്റ്യന്‍ ആരോഗ്യപരിപാലനത്തെപ്പറ്റി ക്ലാസ് നയിക്കും. 

4ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം. സംസ്ഥാന പ്രസിഡന്റ് വി.പി. പ്രതാപന്‍ അധ്യക്ഷനാകും. അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ ജിഎസ്ടി കോട്ടയം അസി. കമ്മീഷണര്‍ സരസ്വതി ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. മോന്‍സി വര്‍ഗ്ഗീസ് മോട്ടിവേഷന്‍ ക്ലാസ്സ് നയിക്കും. 

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മഹേശ്വരന്‍ തമ്പി, കണ്‍വീനര്‍ ജി.സുരേഷ് കുമാര്‍, പ്രസിഡന്റ് വി.പി. പ്രതാപന്‍, സെക്രട്ടറി വിനോദ് മാത്യു, ട്രഷറര്‍ ഷൈജുദീന്‍ കെ.എ., ടോമിച്ചന്‍ മണമേല്‍, സന്തോഷ് തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.