മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആര്‍സിസിയ്ക്കു തുല്യമായ ശമ്പളം

Thursday 2 August 2018 2:37 am IST

തിരുവനന്തപുരം:  മലബാര്‍ കാന്‍സര്‍ സെന്ററിലെ അക്കാദമിക്  നോണ്‍ അക്കാദമിക് വിഭാഗത്തിലെ 27 തസ്തികകള്‍ക്ക് ആര്‍സിസിയിലെ ശമ്പളത്തിനും ആനുകൂല്യത്തിനും തുല്യമായ ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പുറമെ 23 തസ്തികകള്‍ക്ക് ആര്‍സിസിയിലെ ആനുകൂല്യങ്ങള്‍ക്കു തുല്യമായ ശമ്പളപരിഷ്‌കരണം നടപ്പാക്കും. 

 പുതുതായി അനുവദിച്ച ഹോമിയോ ഡിസ്‌പെന്‍സറികളില്‍ 10 മെഡിക്കല്‍ ഓഫിസര്‍ തസ്തികകള്‍ സൃഷ്ടിക്കും.   തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററിലെ നഴ്‌സിങ് അസിസ്റ്റന്റ്, ക്ലീനര്‍  തസ്തികകളിലും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയിലെ സ്ഥിരം തസ്തികകളില്‍ ശമ്പള പരിഷ്‌ക്കരണം അനുവദിക്കാനും തീരുമാനിച്ചു. 

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിഭാഗം ആരംഭിക്കുന്നതിന് ഒരു അസോ. പ്രഫസറുടേയും രണ്ടു വീതം അസിസ്റ്റന്റ് പ്രഫസര്‍, സീനിയര്‍ റസിഡന്റ് എന്നിവരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി. 2018ലെ കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.