കോയമ്പത്തൂര്‍: നിയന്ത്രണം വിട്ട ആഡംബരക്കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ആറുപേര്‍ മരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ കോയമ്പത്തൂരിന് സമീപം സുന്ദരപുരത്തെ അയ്യര്‍ ഹോസ്പ്പിറ്റല്‍ ബസ് സ്റ്റോപ്പിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.പൊള്ളാച്ചിയില്‍ നിന്ന് അമിത വേഗത്തില്‍ വരുകയായിരുന്ന ഓഡിക്കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഒരു ഓട്ടോയില്‍ ഇടിച്ച ശേഷമാണ് നിന്നത്.
കോയമ്പത്തൂര്‍ സ്വദേശികളായ സോമസുന്ദരം(55) സുരേഷ് (43) അംശവേണി (38) സുഭാഷിണി (20) ശ്രീരംഗദാസ്(69) കുപ്പാത്താള് (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് ഉടമയുടേതാണ് കാര്‍. കാര്‍ ഓടിച്ചിരുന്ന ജഗദീശന് (36) ക്ഷീണം മൂലം ഉറങ്ങിപ്പോയതാവാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: