തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാനില്‍ പ്രവര്‍ത്തിച്ചുവന്ന സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വേതനത്തിന്റെ ഇരട്ടി വേതനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷയിലേക്ക് കരാര്‍ നിയമനം നല്കാന് തീരുമാനിച്ചിട്ടുള്ള കലാ-കായിക-പ്രവൃത്തി പരിചയം അധ്യാപകരായ 2685 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. കേന്ദ്രവിഹിതം 4200 രൂപയാണ്. 2800 രൂപയ്ക്ക് പുറമേ, സംസ്ഥാന സര്‍ക്കാര്‍ അധികമായി അനുവദിക്കുന്ന 7,000 രൂപ കൂടി ചേര്‍ത്ത് പ്രതിമാസം 14,000 രൂപ ഇതനുസരിച്ച് വേതനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: