ഗുരുവന്ദനം:വിവാദം അപലപനീയം: എന്‍ടിയു

Thursday 2 August 2018 2:49 am IST

തൃശൂര്‍: വിദ്യാലയത്തില്‍ ഗുരുവന്ദന പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ വിവാദമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 

പാഠ്യപദ്ധതിയനുസരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങളോടൊപ്പം  വിദ്യാര്‍ത്ഥികളില്‍ പൗരബോധമുണര്‍ത്താനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളും വിദ്യാലയങ്ങളില്‍ നടത്താറുണ്ട്. വര്‍ത്തമാനകാല സാംസ്‌കാരിക പ്രതിസന്ധികള്‍ക്ക് പരിഹാരം മൂല്യനിഷ്ഠയുള്ള തലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഈ കാഴ്ചപ്പാടിന് അനുഗുണമായ ശ്രേഷ്ഠമായ ചടങ്ങാണ് ഗുരുവന്ദനമെന്ന പേരില്‍ ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ നടന്നത്. മാതാപിതാക്കളോടും ഗുരുനാഥന്‍മാരോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയും വളര്‍ത്തുന്ന ഭാവാത്മകമായ ചടങ്ങാണിത്. അതിനെ മതവിശ്വാസവുമായി കൂട്ടിയിണക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കുട്ടികളില്‍ വിഭാഗീയതയും വിശ്വാസരാഹിത്യവും പടര്‍ത്താനേ ഉപകരിക്കൂ.

ആത്മവിശ്വാസവും സംസ്‌കാരവും വളര്‍ത്തുന്ന ഇത്തരം പരിപാടികളെ ദുര്‍വ്യാഖ്യാനം ചെയ്ത് അധ്യാപകരെ വേട്ടയാടാനും വിദ്യാലയത്തെ തകര്‍ക്കാനും നടത്തുന്ന സംഘടിത ശ്രമങ്ങളെ എന്തു വിലകൊടുത്തും എന്‍ടിയു ചെറുക്കും. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നിയമക്കുരുക്കുണ്ടാക്കി അധ്യാപകരുടെ മനോവീര്യം കെടുത്തുന്ന നടപടിയില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്തിരിയണം, സദാനന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.