ശ്രീധരന്‍പിളളയ്ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

Thursday 2 August 2018 2:50 am IST

ചെങ്ങന്നൂര്‍: ത്രിപുരയിലെ നേട്ടം ബിജെപി കേരളത്തിലും ആവര്‍ത്തിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ജന്മനാടായ ചെങ്ങന്നൂരില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

  പല പാര്‍ട്ടികളില്‍ നിന്നും ധാരാളം പേര്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഇവരെ ഒപ്പം നിര്‍ത്തി മുന്നണി വിപുലീകരിക്കും. ത്രിപുരയില്‍ എങ്ങനെയാണോ ഭരണത്തിലെത്തിയത് അതേപോലെ കേരളത്തില്‍ നേട്ടം കൊയ്യാന്‍ ബിജെപിക്ക് സാധിക്കും. ഇതിന് പാര്‍ലമെന്റിലേക്ക് വരും വര്‍ഷം നടക്കുന്ന കരുത്ത് കാട്ടുമെന്ന് ശ്രീധരന്‍പിളള പറഞ്ഞു. 

 ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.