മീശ നിരോധിക്കണം; ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Thursday 2 August 2018 2:55 am IST

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമുള്ള എസ്. ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ദല്‍ഹി മലയാളിയും എന്‍എസ്എസ് നേതാവുമായ രാധാകൃഷ്ണന്‍ വരേണിക്കല്‍ ആണ് കോടതിയെ സമീപിച്ചത്. കേസ് ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. 

ഹിന്ദു സ്ത്രീകളെയും അവരുടെ വിശ്വാസങ്ങളെയും അപമാനിക്കുന്നതാണ് നോവലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിക്കും. ഹിന്ദുക്കളെ മാത്രമല്ല, മറ്റു മതത്തിലെ സ്ത്രീകളെയും മീശ നോവല്‍ അപമാനിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം കോടതിയെ ധരിപ്പിക്കുമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. 

എന്നാല്‍ നോവലിലെ പരാമര്‍ശങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയെ മീശ നോവലിനെ അനുകൂലിച്ച് രംഗത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.