മലപ്പുറം: കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം 5നും 6നും മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍.
അഞ്ചിന് വൈകിട്ട് 3.30ന് പതാകയുയര്‍ത്തും. ആറിന് പൊതുസമ്മേളനം മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി.ജലീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിക്കലും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. പ്രതിനിധി സമ്മേളനം പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.കൃഷ്ണപ്രസാദ്, വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ്സ, ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: