അഭിമന്യു വധം ഒരാള്‍ കൂടി കസ്റ്റഡിയില്‍

Thursday 2 August 2018 2:58 am IST

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. കേസിലെ പ്രതികളെ സംസ്ഥാനം വിടാന്‍ സഹായിച്ച കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് ഹാസിഫിനെയാണ് ഇന്നലെ അന്വേഷണ സംഘം കാസര്‍കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. മറൈന്‍ ഡ്രൈവിലെ ജ്യൂസ് കടയില്‍ ജോലിക്കായിക്കാരനായിരുന്നു ഇയാള്‍.

സംഭവമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊലയാളി സംഘത്തെ ക്യാമ്പസിലേക്ക് വിളിച്ചു വരുത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ജെ. ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫ തുടങ്ങിയവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.