തിരുവനന്തപുരം: ബിജെപി അധ്യക്ഷനായി നിയമിതനായ അഡ്വ.പി എസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 9.50 ന് റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രസ് ക്ലബ്ബിലെ ‘മീറ്റ് ദി പ്രസ്സി’ല്‍ പങ്കെടുക്കും. മൂന്നു മണിക്ക് പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുത്ത ശേഷം മറ്റ് ഭാരവാഹികളുമായി ആശയവിനിമയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: