തിരുവനന്തപുരം: ഗസല്‍ സംഗീതത്തെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗായകനായിരുന്നു ഉംബായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗസലില്‍ തന്റേതായ ആലാപനശൈലി രൂപപ്പെടുത്തിയ ഉംബായിക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം ആസ്വാദകരുണ്ട്.
കൊച്ചിയില്‍ മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പ് സ്ഥാപിച്ച ഉംബായി ഗസല്‍ സംഗീതത്തില്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിച്ചു. ഒ.എന്‍.വി, സച്ചിദാനന്ദന് തുടങ്ങിയ പ്രശസ്ത കവികളുടെ വരികള്‍ ഗസലുകളാക്കി ഈ രംഗത്ത് പുതിയ വഴികള്‍ തുറന്ന ഗായകനായിരുന്നു ഉംബായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ് ഉംബായിയെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു. അദ്ദേഹത്തിന്റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി കേരളത്തില്‍ വലിയതോതില്‍ ഗസല്‍ ആസ്വാദകരെ സൃഷ്ടിച്ചു, ബാലന് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: