റിയാസ് മൗലവി വധം: വിചാരണ വേഗത്തിലാക്കണം -ഹൈക്കോടതി

Thursday 2 August 2018 3:00 am IST

കൊച്ചി : കാസര്‍ഗോഡ് പഴയ ചൂരിയില്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ സെഷന്‍സ് കോടതി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.  മൂന്നാം പ്രതി അക്കിയെന്ന അഖിലേഷ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഈ പ്രദേശത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും ഇരു വിഭാഗത്തുമുള്ളവര്‍ ഏറ്റുമുട്ടലില്‍ മരിച്ചിട്ടുണ്ടെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിക്കവെ പ്രതിക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനുമിടയാക്കുമെന്നും വിചാരണ നടപടികളെ ഇതു ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് ഡയറി പരിശോധിച്ച സിംഗിള്‍ബെഞ്ച് പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.