നഷ്ടപ്പെടുന്ന സുതാര്യത

Thursday 2 August 2018 3:10 am IST

അടുത്ത കാലങ്ങളില്‍ മാധ്യമങ്ങളുടെ സുതാര്യതയില്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നു. ഇതിന്റെ പ്രധാനകാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ പക്ഷം ദൃശ്യപത്രമാധ്യമനായകര്‍, കലാസാഹിത്യകാരന്മാര്‍ രാഷ്ട്രീയ നായകന്മാര്‍ തുടങ്ങിയവരുടെ അജ്ഞതയും, അര്‍ദ്ധസത്യങ്ങളും, അബദ്ധധാരണകളും, സ്വാര്‍ത്ഥതയും, നിക്ഷിപ്തതാല്പര്യങ്ങളും കൊണ്ടുമാത്രമാണ്. ജനങ്ങളോടോ, രാഷ്ട്രത്തിനോടോ യാതൊരു ആഭിമുഖ്യമില്ലാത്ത ഒരു പക്ഷം സ്വാര്‍ത്ഥതയും വിവരമില്ലായ്മയുംകൊണ്ട് ചെയ്യുന്നതാണ്. മാതൃഭൂമിയെപ്പോലെ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ ദുഷിച്ച കലിയുഗസന്തതികളുടെ വഴിപിഴച്ച പ്രസ്താവനകളും, ലേഖനങ്ങളും ജനമദ്ധ്യത്തില്‍ വിളമ്പുന്നത് ഖേദകരമാണ്, നാണക്കേടാണ്. ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും, എല്ലാ ഭാരതീയര്‍ക്കും ഇത് അപമാനകരമാണ്. 

സ്ത്രീകളെ അധിക്ഷേപിച്ച ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നും വിമര്‍ശിക്കപ്പെടേണ്ടതുതന്നെയാണ്. ഭാരതീയ സനാതനതത്വങ്ങളും, പൈതൃകങ്ങളും അടങ്ങിയ ജീവിതരീതികളാണ് നമ്മള്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പുമുതലെ തുടര്‍ന്നുവന്നത്, അതു തന്നെയാണ് ലോകജനതയുടെ ജീവിതശാസ്ത്രത്തിന്റെ അടിസ്ഥാനം. അതുതന്നെയാണ് നമ്മുടെ ഭരണഘടനയും അനുശാസിക്കുന്നത്. എന്നാല്‍ ചിലര്‍ നാറിയ കോളനി/വിദേശചിന്തകളുടെ വാലാട്ടികളെപ്പോലെ ഭരതീയജനതയെ അപമാനിക്കുന്നു. 

ഭരണാധികാരികള്‍, കലാസാംസ്‌കാരിക നായകര്‍, ദൃശ്യപത്രമാധ്യമനായകര്‍, രാഷ്ട്രീയനായകര്‍ മുതലായവരെ ജനങ്ങളും രാഷ്ട്രവും ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ഉത്തരവാദപ്പെട്ടവരാണ്. ഇതിനെതിരേയാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ ഭാരതീയ ജനാധിപത്യ ഇടപെടലുകള്‍ ആവശ്യമാണ്.

വിജയകുമാര്‍,

തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.