കറിപ്പൊടികളിലെ വിഷാംശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Wednesday 1 August 2018 9:45 pm IST

 

കണ്ണൂര്‍: കേരളത്തില്‍ കറിപ്പൊടികളില്‍ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ മാരകമായ വിഷാംശം അടങ്ങിയതായി സംസ്ഥാന റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടും ബന്ധപ്പെട്ട കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര ഫുഡ് സേഫ്റ്റി കമ്മീഷനും രംഗത്തെത്തിയതായി ലിയനാഡോ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.