രാഷ്‌ട്രീയത്തിന് തടസമായാല്‍ സിനിമ അവസാനിപ്പിക്കും

Thursday 2 August 2018 9:50 am IST

ചെന്നൈ: ജീവിതത്തില്‍ രാഷ്ട്രീയം തന്നെയാണ്  വലുതെന്ന് പ്രഖ്യാപിച്ച്‌ സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. രാഷ്ട്രീയ ജീവിതത്തിനു തടസമായാല്‍ സിനിമ ഉപേക്ഷിക്കുമെന്നു കമല്‍ഹാസന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തിലെത്തിയതു വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും, ജനങ്ങളോടുള്ള കടപ്പാടാണു വലുതെന്നും കമല്‍ഹാസന്‍ പറഞ്ഞു. മാത്രമല്ല, എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.