ദാ, ഇതാണ് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യവാദം

Thursday 2 August 2018 10:32 am IST
മലയാള സിനിമയുടെ ചരിത്രം നേർവഴിക്കാക്കിയ അച്ഛൻ ഡി സി കിഴക്കേമുറി എൻ ബി എസിൽ നിന്നു പുറത്ത് പോയപ്പോൾ ഒപ്പം നിന്നയാളായിരുന്നു. അത് എത്ര പേർക്കറിയാമെന്നറിയില്ല. ഒരു പക്ഷേ ആ വഴികാട്ടി ഉണ്ടായിരുന്നെങ്കിൽ അച്ഛന്റെ പുസ്തകം ഡിസി ബുക്സ് ഒഴിവാക്കില്ലായിരുന്നു.

കൊച്ചി: ആവിഷ്കാരസ്വാതന്ത്ര്യമെത്രയാകാം? ഡി സി ബുക്സിനോളമാകാം. എഴുത്തുകാരെയും പ്രതികരണത്തൊഴിലാളികളേയും വെട്ടിലാക്കി അവരുടെ ആവിഷ്കാര സ്വാതന്ത്ര്യ കഥ ഇങ്ങനെ.

മീശ നോവൽ പ്രസിദ്ധമാക്കൽ അവരുടെ ധർമമാണെന്നാണ് പ്രഖ്യാപനം. ഹിന്ദു വിരുദ്ധമായതിലൂടെ കുപ്രസിദ്ധമായ നോവൽ അശ്ലീലവും സ്ത്രീവിരുദ്ധവുമാണെന്നത് പരസ്യമായി . പക്ഷേ അത് ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ സ്ഥാപനം ന്യായീകരിക്കുകയാണ്. എന്നാൽ അഞ്ചു വർഷം മുമ്പ് അവർ പ്രസിധീകരിച്ച പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞിട്ടും രണ്ടാം പതിപ്പ് ഇറക്കുന്നില്ല. പകർപ്പവകാശം ലേഖകനോ അവകാശികൾക്കോ കൊടുക്കുന്നുമില്ല.

അന്തരിച്ച പ്രശസ്ത സിനിമാ ജേണലിസ്റ്റും എഴുത്തുകാരനുമായ ചേലങ്ങാട് ഗോപാലകൃഷ്ണന്റെ 'വാണവരും വീണവരും' എന്ന പുസ്തകത്തിന്റെ കാര്യമാണ്. അതിൽ പ്രേംനസീറിനേയും ബാബുരാജിനേയും കുറിച്ചുള്ള പരാമർശങ്ങൾ പ്രകോപനപരമാണെന്നും അവരുടെ ആരാധകരെ പ്രകോപിപ്പിക്കാൻ തയാറല്ലെന്നുമാണ് ആവിഷ്കാരസ്വാതന്ത്ര്യ വാദം. 

സംഭവത്തെക്കുറിച്ച് ചേലങ്ങാടിന്റെ മകൻ സാജു ചേലങ്ങാട്ടെഴുതിയ ഫേസ് ബുക് പോസ്റ്റ് വായിക്കാം:

''ഡി സി ബുക്സ് എത്ര ആവേശത്തോടെയാണ് മീശ എന്നപുസ്തകം വിപണിയിലെത്തിച്ചത്. അവരുടെആവേശം തുടികൊട്ടുമ്പോൾഞാനൊന്ന് ചോദിച്ചോട്ടെ എന്റെ അച്ഛൻ ചേലങ്ങാട് ഗോപാലകൃഷ്ണൻ വർഷങ്ങളായി സിനിമാമംഗളത്തിലെഴുതിയ ഒരു കോള മുണ്ട് -വാണവരും വീണവരും.മലയാള സിനിമയിലെ വാണവരേയും വീണ വരേയും കുറിച്ചുള്ള കോളമായിരുന്നു അത്. തുറന്നെഴുത്തായിരുന്നു ആ കോളം.പിന്നീട് അത് പുസ്തകമാക്കി.ഡി സി ബുക്സ് ആയിരുന്നു പ്രസാധകർ.സിനിമയിലെ ആരാധ്യരായവിഗ്രഹങ്ങളെ തച്ചുടയ്ക്കുകയായിരുന്നു ആ ലേഖനങ്ങളിൽ. വെറും മാസങ്ങൾക്കുള്ളിൽ ആ പുസ്തകം പൂർണമായി വിറ്റഴിഞ്ഞു. പക്ഷേ പുന:പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ് തയ്യാറായില്ല.കാരണമായി അവർ പറഞ്ഞത് ചിലരെക്കുറിച്ച് മോശം പരാമർശങ്ങൾ ഉണ്ടായി എന്നതാണ്. നമ്മൾ ആരാധിച്ചിരുന്ന ചിലർ ഉടയുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ പക്ഷം. മലയാള സിനിമയുടെ ചരിത്രം നേർവഴിക്കാക്കിയ അച്ഛൻ ഡി സി കിഴക്കേമുറി എൻ ബി എസിൽ നിന്നു പുറത്ത് പോയപ്പോൾ ഒപ്പം നിന്നയാളായിരുന്നു. അത് എത്ര പേർക്കറിയാമെന്നറിയില്ല. ഒരു പക്ഷേ ആ വഴികാട്ടി ഉണ്ടായിരുന്നെങ്കിൽ അച്ഛന്റെ പുസ്തകം ഡിസി ബുക്സ് ഒഴിവാക്കില്ലായിരുന്നു. അത്രയ്ക്ക് ഉറ്റബന്ധം ആപത്ത് കാലത്ത് ഡിസി കിഴക്കേമുറിയ്ക്കൊപ്പം നിന്ന അച്ഛന് ഉണ്ടായിരുന്നു...എൻ.ബി.എസിൽ നിന്ന് പുറത്ത് പോകുമ്പോൾ ഡി സി ക്ക് ഒപ്പം അച്ഛൻ ഉറച്ചു നിന്നു .ആ നന്ദി ഡിസി കിഴക്കേമുറി അവസാനം വരെ അച്ഛനോട് പ്രകടിപ്പിച്ചിരുന്നു. പക്ഷേ അച്ഛന്റെ കാലശേഷം തിരിച്ചുകിട്ടിയതോ? ഞാൻ പറയുന്നില്ല. അച്ഛന്റെ മൂന്ന് പുസ്തകങ്ങൾ ( മലയാള സിനിമയിലെ വാണവരും വീണവരും, അന്നത്തെ നായികമാർ ,ലോക സിനിമയുടെ ചരിത്രം ) ഡി സി ഉപേക്ഷിച്ചു. ഇനി പ്രസിദ്ധീകരിക്കുന്നില്ല എന്നവർ തീരുമാനിച്ചു.അതിനവർ പറഞ്ഞത് മുൻപ് പറഞ്ഞ കാരണം തന്നെ.ഇപ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർക്ക് പറയാമോ എന്ത് കൊണ്ട് അച്ഛന്റെ പുസ്തകങ്ങൾ ഒഴിവാക്കിയെന്ന്? കുറഞ്ഞ പക്ഷം രവി ഡിസിയ്ക്കെങ്കിലും വ്യക്തമാക്കാമോ എന്ത് കൊണ്ട് അച്ഛന്റെ പുസ്തകം ഒഴിവാക്കിയെന്ന്?. ഇനിയും ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം തിരിച്ചു തരാതെ കൈവശം വെച്ചിരിക്കുന്ന  ഡിസി ബുക്സ് എന്തിനാണ് നാഴികയ്ക്ക് നാൽപ്പത് വട്ടം ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി, ഹരീഷിന്റെ "മീശ "യ്ക്ക് വേണ്ടി ബലം പിടിയ്ക്കുന്നത്?"

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.