തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം സുധീരന് രാജി വച്ചു. ഇ-മെയില്‍ വഴിയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേരത്തെ സുധീരന് പ്രതിഷേധിച്ചിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
രാജിക്കത്ത് യുഡിഎഫിനും കെപിസിസിക്കുമാണ് നല്‍കിയത്. അതേസമയം രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: