കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Thursday 2 August 2018 11:28 am IST

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപം രണ്ടു വിദ്യാര്‍ത്ഥികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മൂടാടി സ്വദേശി വില്ല ഹില്‍ ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട് ( 20), നടുവണ്ണൂര്‍ കാവില്‍ സ്വദേശി ഒറ്റപുരക്കല്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഷ്മിത (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും കടവക്കാട് ഐ.ടി.ഐ വിദ്യാര്‍ത്ഥികളാണ്.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹങ്ങള്‍ കാണുന്നത്. ഫഷ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇന്നലെ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെയും ബന്ധുക്കളുടെയും അന്വേഷണം നടന്നുവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കൊയിലാണ്ടി ആശുപത്രി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.