രജീഷ് പോളിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

Thursday 2 August 2018 11:42 am IST
വീട്ടില്‍ അന്ന് നിരന്തരം ഉണ്ടായിരുന്ന പോലീസ് റെയ്ഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ കാണുന്നത്.

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവിന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തില്‍ ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ രജീഷ് പോളിനെതിരെ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും  നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് കേസിന്റെ അന്വേഷണച്ചുമതല. രജീഷ് പോളിനെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് യുവജന ക്ഷേമ കമ്മിഷനും നിര്‍ദ്ദേശം നല്‍കിയിരുന്നു. തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുക.

ഇയാള്‍ പതിനാറാം വയസില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും  കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ  ചൂഷണം ചെയ്തതെന്നും ചിത്രങ്ങള്‍ ഫേസ്ബുക്കിലിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. അന്ന് 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.  അത്മഹത്യയെക്കുറിച്ചു  പോലും അന്ന് ചിന്തിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി കുറിച്ചു.

വീട്ടില്‍ അന്ന്  നിരന്തരം ഉണ്ടായിരുന്ന പോലീസ് റെയ്ഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ  കാണുന്നത്.  മാവോയെ മനസിലാക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അന്ന്അയാള്‍ക്ക് എന്റെ മനസില്‍. അക്കാലത്ത്  കമ്മ്യൂണിസത്തെക്കുറിച്ച്  പഠിക്കേണ്ട ആവശ്യമുണ്ട് എന്ന് അയാള്‍ എന്നും പറയുമായിരുന്നു.

ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും ഞാന്‍ രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. 

അയാള്‍ക്ക് ഒരു പെണ്‍കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാന്‍ കഴിയില്ലയെന്നാണ് സുഹൃത്ത് അപര്‍ണ്ണ പറഞ്ഞത്.അയാളുടെ പൊയ്മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണ്. പെണ്‍കുട്ടി  കുറിച്ചു.

പീഡനം തുറന്നു പറഞ്ഞ് പെണ്‍കുട്ടി; മാനവവാദക്കാരുടെ തനിനിറം പുറത്ത്; രജീഷ് പോളും രൂപേഷ് കുമാറും കുടുങ്ങും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.