വാഹനാപകടത്തില്‍ ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

Thursday 2 August 2018 12:12 pm IST
സംസ്കൃത സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയില്‍ വച്ച കള്ളുമായി വന്ന മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

കൊച്ചി: ഗായിക മഞ്ജുഷ മോഹന്‍‌ദാസ് അന്തരിച്ചു. വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷ. സംസ്കൃത സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയില്‍ വച്ച കള്ളുമായി വന്ന മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു. 

ദിശമാറിയെത്തിയ ലോറി ഇരുവരും സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീണു. തുടര്‍ന്ന് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.