കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മൃതദേഹങ്ങൾ കൈമാറി

Thursday 2 August 2018 12:30 pm IST

സോൾ: കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഏറ്റുവാങ്ങി.  55 സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ദക്ഷിണ കൊറിയയിലെ ഓസന്‍ വ്യോമത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന ഏറ്റുവാങ്ങിയത്.

55 സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ നല്‍കിയതില്‍ ഒരാളുടെ മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഫോറന്‍സിക് പരിശോധനകള്‍ക്കായി ഹവായിലേക്ക് അയച്ചിട്ടുണ്ട്.  കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത 7700 അമേരിക്കന്‍ സൈനികരെക്കുറിച്ച്‌ ഒരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല.

ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് ഉത്തരകൊറിയ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ അമേരിക്കയ്ക്ക് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.