ഹൈദരാബാദ്; ലാന്‍ഡിങ്ങിനിടെ ജസീറ എയര്‍വേസിന്റെ വിമാനത്തിനു തീപിടിച്ചു. ഹൈദരാബാദ് രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കുവൈത്തില്‍ നിന്നു ഹൈദരാബാദിലേക്കെത്തിയ ജെ9-608 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിലാണു തീപിടിച്ചത്. റണ്‍വേയിലേക്ക് വിമാനം ഇറങ്ങിയതിനു പിന്നാലെയായിരുന്നു അപകടം
എയര്‍ ട്രാഫിക് കണ്‍ട്രോളിലെയും ഗ്രൗണ്ട് സ്റ്റാഫിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ രണ്ട് എന്‍ജിനുകളും നിര്‍ത്തിയത് രക്ഷയായി. തുടര്‍ന്ന് അഗ്നിശമന വിഭാഗം എത്തി തീയണച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
അപകടം സ്ഥിരീകരിച്ച വിമാനത്താവളം അധികൃതര്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ ജസീറ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: