ഇന്ത്യന്‍ വംശജന് ഗണിത ശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌കാരം

Thursday 2 August 2018 2:05 pm IST
ദല്‍ഹി സ്വദേശിയായ വെങ്കിടേഷ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനാണ്. ഗണിതശാസ്ത്ര മേഖലകളിലെ മികച്ച സംഭാവനകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നാല്‍പ്പത് വയസില്‍ താഴെ പ്രായമുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്കാണ് ഫീല്‍ഡ്സ് മെഡല്‍ സമ്മാനിക്കുന്നത്.

കാന്‍ബെറ: ഇന്ത്യന്‍ വംശജനായ അക്ഷയ് വെങ്കിടേഷിന് ഗണിത ശാസ്ത്രത്തിന്റെ നൊബേല്‍ സമ്മാനമെന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍.  സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാണ് മുപ്പത്തിയാറുകാരനായ അക്ഷയ് . നാല്‍പ്പത്് വയസില്‍ താഴെയുള്ള മികച്ച നാലു ഗണിത ശാസ്ത്രജ്ഞര്‍ക്ക് നാലു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന വരുന്ന പുരസ്‌കാരമാണ് ഫീല്‍ഡ്‌സ്. ഗണിതശാസ്ത്രത്തിലെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകളക്കാണ് പുരസ്‌കാരം.

ദല്‍ഹിയില്‍ ജനിച്ച അക്ഷയിന്  രണ്ട് വയസുള്ളപ്പോള്‍ കുടുംബം ആസ്‌ട്രേലിയയിലെ പെര്‍ത്തിലേക്ക്  കുടിയേറുകയായിരുന്നു.  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മാത്‌സ്, ഫിസിക്‌സ് ഒളിമ്പ്യാഡുകളില്‍  മെഡല്‍ ജേതാവായിരുന്നു. പതിമൂന്നാം വയസില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അക്ഷയ് 97ല്‍ പതിനാറാം വയസില്‍ യൂണിവേഴ്‌സിറ്റി ഓഫ് ആസ്‌ട്രേലിയയില്‍ നിന്നും ഒന്നാം ക്ലാസോടെ ബിരുദം കരസ്ഥമാക്കി. ഇരുപതാം വയസില്‍ പിഎച്ച്ഡിയും.  ഓട്രോവസ്‌കി പുരസ്‌കാരത്തിന് പുറമേ രാമാനുജന്‍ പുരസ്‌കാരവും ഇന്‍ഫോസിസ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

15,000 കനേഡിയന്‍ ഡോളറാണ് പുരസ്‌ക്കാരത്തുക. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഗണിത ശാസ്ത്രജ്ഞന്‍മാരുടെ രാജ്യാന്തര കോണ്‍ഫറന്‍സില്‍ വച്ച് അക്ഷയ് വെങ്കിടേഷ് പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ജോണ്‍ ചാള്‍സ് ഫീല്‍ഡ്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരം 1923 ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.