സുരക്ഷാ സേന രണ്ട് വർഷത്തിനുള്ളിൽ കൊലപ്പെടുത്തിയത് 247 മാവോയിസ്റ്റുകളെ

Thursday 2 August 2018 2:31 pm IST

ഛത്തീസ്ഗഢ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഛത്തീസ്ഗഢിൽ 247 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്ന് സുരക്ഷാ സേന. ഛത്തീസ്‌ഗഢിലെ ആൻ്റി നക്സൽ ഓപ്പറേഷൻ വിഭാഗമാണ് ഈ വിവരം പുറത്ത് വിട്ടത്. 2016 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഇത്രയും മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചത്.

208 മൃതദേഹങ്ങളാണ് മേല്‍പ്പറഞ്ഞ കാലയളവില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ബാക്കി വരുന്ന 39 മൃതദേഹങ്ങള്‍  കാടിനുള്ളില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആന്റി നക്‌സല്‍ ഓപ്പറേഷന്‍ സ്‌പെഷല്‍ ഡി.ജി അവസ്തി പറഞ്ഞു.

ഈ കണക്കുകള്‍ സ്ഥലത്തെ മാവോയിസ്റ്റ് സാന്നിധ്യം കുറക്കുമെന്നും അവസ്തി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പോലീസിന്റെയും സ്‌പെഷല്‍ ഫോഴ്‌സിന്റെയും പാര്‍ലമെന്ററി ട്രൂപ്പ്‌സിന്റെയും ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.