ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല

Thursday 2 August 2018 3:01 pm IST

മുംബൈ: പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാന്‍ തെഹ്രിക്  ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനും മുന്‍ക്രിക്കറ്റ് ടീം ക്യാപ്ടനുമായ ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന്  ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ പാകിസ്ഥാനിലേക്ക് പോകാനും ഉദ്ദേശിക്കുന്നില്ല. ക്ഷണം ലഭിക്കാത്ത ചടങ്ങിലേക്ക് എന്തിനാണ് താന്‍ പോകുന്നതെന്നും ആമിര്‍ ഖാന്‍ ചോദിച്ചു.

അതേസമയം തന്റെ ചാരിറ്റി ഫൗണ്ടേഷന്റെ പരിപാടികളുമായി ഓഗസ്റ്റ് 11, 12 തീയതികളില്‍ തിരക്കിലായിരിക്കും. വലിയൊരു പരിപാടിയാണ് തന്റെ ഫൗണ്ടേഷന്‍ നടത്തുന്നത്. അതിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. 10,000 ഗ്രാമീണരാണ് ഇതില്‍ പങ്കെടുക്കുന്നതെന്നും ആമിര്‍ വ്യക്തമാക്കി.

അതേസമയം പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ധു ക്ഷണം സ്വീകരിച്ചിട്ടുണ്ട്.ഇമ്രാന്‍ ഖാന്‍ ഒരു ഗ്രീക്ക് ദൈവത്തെ പോലെയാണെന്നും ഒരു മികച്ച നേതാവാണ്. രാഷ്ട്രീയത്തില്‍ അദ്ദേഹം ഏറെ മികച്ചവനാണ്. പ്രതീക്ഷയുടെ കിരണങ്ങളാണ് ഇമ്രാന്‍ ഖാനിലൂടെ താന്‍ കാണുന്നത്. ക്ഷണത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല.

കേന്ദ്രത്തിന്റെ വിദേശകാര്യ നയങ്ങളെും രാജ്യത്തെയും ഞാന്‍ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. പക്ഷേ ഇത് തികച്ചും വ്യക്തിപരമായ ക്ഷണമാണ്. കലാകാരന്‍മാര്‍ക്കും കായികതാരങ്ങള്‍ക്കും അതിര്‍ത്തികള്‍ ഭേദിക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും നവ്ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

ഓഗസ്ത് 11നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേല്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.